റബർ വില കിലോഗ്രാമിനു 200 രൂപയിൽ നിന്നു താഴാതെ നിലനിർത്താൻ വിൽപന നിർത്തിവയ്ക്കാനുള്ള തീരുമാനവുമായി കർഷകർ. ഷീറ്റ് വില 200 രൂപയിൽ കുറയുന്ന സാഹചര്യത്തിൽ റബർ വിൽപന നടത്താതിരിക്കാനാണു റബർ ഉൽപാദക സംഘം ദേശീയ കൂട്ടായ്മയുടെ (എൻസി ആർപിഎസ്) തീരുമാനം. ആർഎസ്എസ്-4 ഷീറ്റ് റബർ വില അടിസ്ഥാന വിലയായ 180 രൂപയിൽ എത്തിയതോടെ വ്യാപാരികൾ മാർക്കറ്റിൽ നിന്നു വിട്ടു നിന്നതോടെ വില ഉയരുന്ന സാഹചര്യത്തിലാണു കർഷകരുടെ തീരുമാനം.