റബറിന് അന്താരാഷ്ട്രവില 200 കടന്നു; റബർബോർഡ് വില 169 മാത്രം

ടയർ കമ്പനികളും റബർ ബോർഡും തമ്മിൽ ഒത്തുകളിയെന്ന് കർഷകർ. റബറിന്റെ അന്താരാഷ്ട്രവില കിലോക്ക് 200 പിന്നിട്ടിട്ടും റബർ ബോർഡ് വില 169 മാത്രമായതിൽ കർഷകർ ആശങ്കയിൽ. സംസ്ഥാനത്തെ ആർ.എസ്.എസ് നാലിന് സമാനമായി അന്താരാഷ്ട്ര മാർക്കറ്റിൽ കണക്കാക്കുന്ന ആർ.എസ്. എസ് മൂന്നിന് കഴിഞ്ഞ ദിവസം കിലോക്ക് 200.76 രൂപയായിരുന്നു വില. കഴിഞ്ഞ 20 വർഷത്തിനിടെ ബാങ്കോക്ക് വിപണിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയുമാണിത്. എന്നാൽ, റബർ ബോർഡിന്റെ കോട്ടയത്തെ വിലയാകട്ടെ 16920.