റബ്ബർ ഷീറ്റ് മോഷണം; മൂന്ന് പ്രതികളെ നെന്മാറ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അഴയിൽ ഉണക്കാനിട്ട റബ്ബർ ഷീറ്റ് മോഷണം നടത്തിയ പ്രതികളെ നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചക്ക് മുമ്പ് അയിലൂർ പാളിയമംഗലം കുറുമ്പൂർ കളം വീട്ടിൽ സുരേഷ് കുമാർ, പാളിയമംഗലം മറ്റത്തെ വീട്ടിൽ ഷാജി എന്നിവരുടെ റബ്ബർ ഷീറ്റാണ് മോഷണം പോയത്. പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സ്ഥലത്തെ

സിസിടിവി പരിശോധിച്ചതിൽ റബ്ബർ ഷീറ്റ് മോഷണം നടത്തിയ അയിലൂർ പൂളക്കൽ പറമ്പ് രമേഷ് (44) , കയറാടി പട്ടുകാട് സൻസാർ (22), കൽമുക്ക് നെല്ലിക്കാട്ട് പറമ്പ് പ്രമോദ് (29) എന്നിവർക്കെതിരെ നെന്മാറ പോലീസ് കേസെടുത്ത് റിമാൻഡ് ചെയ്തു.
എസ് ഐ രാജേഷ്, എ എസ് ഐ മണികണ്ഠൻ, അബ്ദുൾ നാസർ, പോലീസുകാരായ റഫീസ്, ശ്രീജിത്ത്, ശ്യാംകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.