റബ്ബർ കർഷകരെ സർക്കാരുകൾ കബളിപ്പിക്കുന്നു: മാർ പാംപ്ലാനി

റബർ കർഷകരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കബളിപ്പിക്കുന്നുവെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. റബർ കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ പരമാവധി സഹായങ്ങൾ ചെയ്യാമെന്ന ഉറപ്പു നൽകിയിരുന്നു. റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. എന്നാൽ, റബർ വില ഒരു രൂപപോലും കൂടിയില്ല. റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് കർഷകർ എൽഡിഎഫിനു വോട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ പറയുന്നു പണമില്ലെന്നും.