വണ്ണാമട സ്വദേശി നന്ദകുമാറിനാണ്(26) വെട്ടേറ്റത്. പൊള്ളാച്ചി ഗോപാലപുരത്തുവച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗസംഘം നന്ദകുമാറിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയതെന്നു പറയുന്ന വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.