റോഡ് സുരക്ഷാ ക്വിസ്

ദേശീയ റോഡ് സുരക്ഷാ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് പാലക്കാട് ആർടിഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റും, പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി ട്രാഫിക് ബോധവൽക്കരണ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ കെ ബി രഘു ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ് അധ്യക്ഷത വഹിച്ചു, മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ സജു വി ചന്ദ്രൻ ക്വിസ് മത്സരം നയിച്ചു. എംവിഐ മാരായ എസ്. രാജൻ, അനീഷ്, അബ്ദുൽ ഗഫൂർ, ജോൺ മാനുവൽ ജേക്കബ്, ഹരീഷ്, ആൻ്റണി സിജു ജോർജ്ജ്, എ. അജിത് എന്നിവർ പ്രസംഗിച്ചു.

ക്വിസ് മത്സരത്തിൽ എസ്. അമൽ, എ. അബ്ദുൾ ഹക്കീം എന്നിവർ വിജയികളായി.