
രണ്ടര വർഷമായി റോഡ് പണി പൂർത്തിയാക്കാത്ത കരാറുകാരനെ കാണാനില്ലെന്ന് നെന്മാറ ബ്ലോക്ക് കോൺഗ്രസ് പോലീസിൽ പരാതി നൽകി. നെന്മാറ ഒലിപ്പാറ റോഡിന്റെ നവീകരണ പ്രവർത്തികൾ രണ്ടര വർഷമായിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് നെന്മാറ പോലീസിൽ പരാതി നൽകിയത്. നിരവധി തവണ കരാറുകാരെയും അധികൃതരെയും നേരിൽ കണ്ട് പരാതി നൽകിയിട്ടും നവീകരണം ഏതാനും കൽവർട്ടുകളും സംരക്ഷണ ഭിത്തി നിർമ്മാണം മാത്രം നടത്തി പണിപൂർത്തിയാക്കാതെ കിടക്കുകയാണ്. റോഡ് നവീകരണം വൈകിയതിൽ പ്രതിഷേധിച്ച് നേരത്തെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചക്രസ്തംഭനം സമരം ഉൾപ്പെടെയുള്ളവ നടത്തിയിരുന്നു. ദേശീയപാത അതോറിറ്റി അധികൃതരും പൊതുമരാമത്ത്, വാട്ടർ അതോറിറ്റി എന്നിവരുടെ അനാസ്ഥയാണ് രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ ശുദ്ധിയാവസ്ഥയ്ക്ക് കാരണമെന്നും പരാതിയിൽ പറയുന്നു. നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ പോലീസ് എസ്ഐ ക്കാണ് നേരിൽകണ്ട് പരാതി രേഖാമൂലം നൽകിയത്.
ഡിസിസി സെക്രട്ടറിമാരായ സി.സി. സുനിൽ. പത്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിനോദ് ചക്രായി, എം. ആർ. നാരായണൻ, കെ.സുരേഷ് കുമാർ, രാജൻ, സുഹേഷ്, ഗംഗാധരൻ, കെ. പി. ജോഷി, ശിവമണി, നാരായണൻ കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.