തായ്‌ലൻഡിനു പിന്നാലെ ഇന്ത്യക്കാര്‍ക്ക് ഇനി മുതൽ മലേഷ്യയിലേക്കും വിസ വേണ്ട

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇനി വിസയില്ലാതെ മലേഷ്യ സന്ദർശിക്കാം. ഡിസംബർ 1 മുതലാണ് ഇതിനു പ്രാബല്യം.
ചൈനക്കാർക്കും ഇന്ത്യക്കാർക്കും 30 ദിവസം വരെ വിസയില്ലാതെ രാജ്യത്തു തങ്ങാൻ അനുമതി നൽകുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. ഇതോടെ ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവയ്ക്ക് പിന്നാലെ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിക്കുന്ന നാലാമത്തെ രാജ്യമായി മലേഷ്യ.
ഞായറാഴ്ച വൈകിട്ട് പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ ഇളവ് എത്ര കാലത്തേക്ക് ബാധകമാകുമെന്നതിൽ വ്യക്തതയില്ല.