വാർദ്ധക്യത്തിൽ ഒറ്റപ്പെടലിന്റെ ഹൃദയനൊമ്പരനുമായി കഴിയുന്നവരുടെ കഥ
‘രാരീച്ചനും പറയാനുണ്ട്’ എന്ന ഏകപാത്ര നാടകം നെന്മാറയിൽ അരങ്ങേറും. എം. ജെ. സാജുവാണ് നാല്പത്തിയഞ്ച് മിനിട്ട് ദൈർഘ്യമുള്ള നാടകം അവതരിപ്പിക്കുന്നത്. വൈഎംസിഎ നെന്മാറ, ഇടം സാംസ്ക്കാരിക സമിതി,
കേളി സാംസ്ക്കാരിക സമിതി, നാടക്
നെന്മാറ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രഥമ നാടകാവതരണം. പൊതുജനങ്ങൾക്ക് സൗജന്യമായി നെന്മാറ മന്ദത്തുള്ള ശ്രീ ലക്ഷ്മി ഹാളിലാണ് ഏകപാത്ര നാടകം അരങ്ങേറുന്നത്. കെ. ബാബു എംഎൽഎ ഇന്ന് വൈകിട്ട് 6. 30ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രവി തൈക്കാടാണ്.
സംഗീതനിയന്ത്രണവും രംഗസംവിധാനവും റോയ് കെ. പോൾ നിർവഹിക്കുന്നു. പ്രവേശനം സൗജന്യം.