റാപ്പർ വേടനെതിരായ പുലിപല്ല് കേസ്; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വേടന്റെ പ്രവർത്തനത്തിൽ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ട്. പുല്ലിപ്പല്ല് വിവാദത്തിൽ വേടനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടാത്ത ഇടപെടലാണ് നടത്തിയതെന്നും ഗോവിന്ദൻ പ്രതികരിച്ചു.