വ്യാജ കഫ്സിറപ്പ് കഴിച്ചുണ്ടായ ദുരന്തത്തെത്തുടർന്ന് കർശന നിർദേശവുമായി കേന്ദ്രആരോഗ്യമന്ത്രാലയം. രണ്ട് വയസിന് താഴെയു ള്ള കുട്ടികൾക്ക്ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾനൽകരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾഉപയോഗിക്കാവൂ എന്നും ആരോഗ്യ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക എന്നാ മുന്നറിയിപ്പും കർശനമാക്കിയിട്ടുണ്ട്.