റെയിൽവേ പ്രൊട്ടക്ഷൻ ഫോറം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. റെയിൽവേ നടത്തുന്നത് ഇരട്ടത്താപ്പ് നയമാണെന്നും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർക്കഥയാണെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് കാണിയൂർ പാത തലശ്ശേരി മൈസൂർ പാത ശബരി പാത തുടങ്ങിയവ വർഷങ്ങളായി കേന്ദ്രസർക്കാർ അനുമതി നൽകാതെ കേരളത്തിന്റെ റെയിൽവേ വികസനം തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയർന്നു വരണം എങ്കിൽ മാത്രമേ അധികൃതർ ഉണരൂ..

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ തരം താഴ്ത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു റെയിവേ പ്രൊട്ടക്ഷൻ ഫോറം നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ ഇ. ചന്ദ്രശേഖരൻ.

റെയിൽവേ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് മാനുവൽ കുറിച്ചിത്താനം അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. കൂക്കൾ ബാലകൃഷ്ണൻ, എ. ഹമീദ് ഹാജി, എം. ഇബ്രാഹിം, എം. ഹമീദ് ഹാജി, അഹമ്മദ് കീർമാണി, ഷുക്കൂർ അതിഞ്ഞാൽ, അബ്ദുൾ റസാഖ്, ടി. അബ്ദുൾ സമദ് തുടങ്ങിയവർ സംസാരിച്ചു.സി.കെ. നാസർ കാഞ്ഞങ്ങാട് സ്വാഗതവും ദിലീപ് മേടയിൽ നന്ദിയും പറഞ്ഞു. തുടർന്നു എംഎൽഎ യുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി.