പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനമാണിത്.
രാഹുൽ ഗാന്ധിയുടെ അവിശ്വാസപ്രമേയ ചർച്ചയിലെ പ്രസംഗം നരേന്ദ്ര മോദി ഭയക്കുകയാണെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. സുപ്രീംകോടതി വിധി വന്നതിന് ശേഷവും രാഹുലിന്റെ പാർലമെന്‍റ് അയോഗ്യത നീക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഹുലിനെ മോദിക്ക് ഭയമാണോയെന്നും വേണുഗോപാൽ ചോദിച്ചു_.
_രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോൺഗ്രസിനെ പിടിച്ചു കുലുക്കിയിരുന്നു. ഭാരജ് ജോഡോ യാത്രയിലുടെ രാഹുലിന്റെ പ്രതിച്ഛായ കൂട്ടാൻ പാർട്ടിക്കായതിന് ശേഷമാണ് തിരിച്ചടി നേരിട്ടത്. 2024 ൽ നയിക്കാൻ നേതാവില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇന്ന് രാഹുലിന്റെ അയോഗ്യത നീക്കിയതോടെ കോൺഗ്രസ് വൻ ശക്തി നേടുകയാണ്. രാഹുലിന്റെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ നൽകിയ കേസ് രാഷ്ട്രീയ നീക്കമായിരുന്നുവെന്നതിൽ തർക്കമില്ല. അതിനെ ഓരോ കോടതിയിലായി നേരിട്ടാണ് രാഹുൽ ഗാന്ധി അയോഗ്യത നീക്കിയിരിക്കുന്നത്