ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അടൂരിലെ വീട്ടിൽ തുടരുന്ന രാഹുൽ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഇന്നലെ പാലക്കാട്ടെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു