രാഹുല്‍ ഗാന്ധിയുടെ അയോഗത്യതയ്ക്ക് സ്‌റ്റേ. എം.പി.സ്ഥാനം തിരിച്ചുകിട്ടും

രാഹുല്‍ ഗാന്ധിയുടെ അയോഗത്യതയ്ക്ക് സ്‌റ്റേ.
എം.പി.സ്ഥാനം തിരിച്ചുകിട്ടും
ന്യൂഡല്‍ഹി: എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടാന്‍ ഇടയാക്കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിയ്ക്ക് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചു. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുലിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് ബി.ആര്‍.ഗവായി അധ്യക്ഷനായി ബെഞ്ച് സ്‌റ്റേ അനുവദിച്ചത്.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡിവിഷന്‍ ബഞ്ച് രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്.
വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്.

എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ സത്യവാങമൂലം നല്‍കിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.