ജോജി തോമസ്
നെന്മാറ: 10 വര്‍ഷത്തെ ഒളിവു ജീവിതത്തില്‍ നിന്ന് പുറത്തുവന്ന പ്രണയിനികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാന്‍ സജിത ദമ്പതികള്‍ക്കാണ് ആണ്‍കുഞ്ഞ് പിറന്നത്. ജൂണ്‍ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് പിറന്നത്.
2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും, പെയിന്റുംങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി വന്ന സജിതയെ റഹ്മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയില്‍ വാടക വീട് എടുത്തു താമസം തുടങ്ങുകയായിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരന്‍ റഹ്മാനെ കണ്ടെതോടെ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രണയിനികളുടെ വിശ്വസിക്കാന്‍ കഴിയാത്ത ഒളിവു ജീവിതം പുറത്തറിയുന്നത്.
തുടര്‍ന്ന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ ഇരുവരേയും 2022 സെപ്തംബര്‍ 14 ന് നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കാരക്കാട്ടുപറമ്പിലും, സജിതയുടെ വീട്ടിലുമായി കഴിഞ്ഞത്.
പ്രസവകാല സമയത്ത് ഒന്നരമാസത്തോളം സജിതയുടെ വീട്ടിലാണ് കഴിഞ്ഞത്. കുഞ്ഞുണ്ടായതോടെ ഇവര്‍ ചക്രായിയിലെ വാടക വീട്ടീലേക്ക് താമസം മാറി.
തുടക്കത്തില്‍ വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ അന്വേഷണം നടത്തുകയും ഇവര്‍ക്ക് ജീവിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് പറഞ്ഞുവെങ്കിലും രണ്ടു വര്‍ഷത്തിലധികമായി വിവിധ ഇടങ്ങളില്‍ വാടകയ്ക്ക് താമസിച്ചുവരുകയാണ്. അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായ ഇവര്‍ ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നതിന് അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.
ജീവിത ദുരിതങ്ങള്‍ക്കിടയിലും ആദ്യ കണ്‍മണിയുടെ 90 ാം ദിവസം അമ്പലങ്ങളിലും പള്ളികളിലുമായി പ്രാര്‍ത്ഥനയും നടത്തി. റിസ് വാന്‍ എന്ന പേരിട്ട കുഞ്ഞിന്റെ കളിചിരികളിലാണ് റഹ്മാനും സജിതയുമിപ്പോള്‍. പക്ഷേ വാഗ്ദാനങ്ങളില്‍ പ്രതീക്ഷിച്ച വര്‍ക്ക് സ്വന്തമെന്ന് പറയാന്‍ കിടപ്പാടമെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികള്‍.