ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, ആധ്യാത്മിക പ്രഭാഷകനും ആർ.എസ്.എസ്. നേതാവുമായ ഇരിട്ടിപുന്നാട്ടെ അശ്വനികുമാറിനെ (27) കൊലപ്പെടുത്തിയ കേസിൽ എൻ.ഡി.എഫ്. പ്രവർത്തകന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. മൂന്നാം പ്രതി ചാവശ്ശേരി നരയൻപാറ ഷെരിഫ മൻസിലിൽ എം.വി. മർഷുക്കിനെ (42)യാണ് കഴിഞ്ഞദിവസംകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് ആണ് വിധി പറഞ്ഞത്.