പുഴയിൽ കാണാതായ ആൾക്കായി തിരച്ചിൽ ഊർജിതം.. ഇന്നലെയും കണ്ടെത്താനായില്ല !👇

അടിപ്പെരണ്ടയിൽ നിന്നും പുഴയിൽ കാണാതായ ഉമ്മർ ഫാറൂഖിനായി (45) പുഴയിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു. അടിപ്പെരണ്ട മണ്ണാം കുളമ്പ് എ. ഉമ്മർ ഫാറൂഖ് ശനിയാഴ്ച മുതലാണ് കാണാതായത്. കഴിഞ്ഞദിവസം ഫയർഫോഴ്സ് നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയ തിരച്ചിൽ നടത്തുന്നതിനിടെ ചെരിപ്പുകൾ കണ്ടെത്തിയ പള്ളത്താമടയിൽ പുഴയുടെ എതിർവശത്ത് ബന്ധുക്കളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിങ്കളാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിൽ തോട്ടത്തിനോട് ചേർന്ന് വേലിയിൽ ഫാറൂഖിന്റെ മഴയിൽ നനഞ്ഞ ഷർട്ട് ഊരി തൂക്കിയ നിലയിൽ വേലി കമ്പിൽ കണ്ടിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ വീണ്ടും പരിസരപ്രദേശത്തു തന്നെ അന്വേഷണം ഊർജ്ജിതമാക്കിയത്. ഷർട്ട് കണ്ടെടുത്തതിനെ തുടർന്ന് നെന്മാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.തിങ്കളാഴ്ച മഴ കുറഞ്ഞതോടെ അടിപ്പെരണ്ട ഒലിപ്പാറ പുഴകളിലെ ജലനിരപ്പ് താഴ്ന്ന് പുഴയിലും തടയണയിലും അടിഞ്ഞു കിടക്കുന്ന മരക്കമ്പുകളും മരങ്ങളും ദൃശ്യമായി തുടങ്ങിയതോടെയാണ് മരക്കമ്പുകൾക്ക് ഇടയിൽ കുടുങ്ങിയിട്ടുണ്ടാവാമെന്ന് ആശങ്ക ഉണ്ടായത് ഇതേ തുടർന്ന് പുഴയിലെ പല ഭാഗങ്ങളിലും പ്രദേശവാസികളും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു. വൈകുന്നേരം നാലുമണിയോടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയ സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്ററോളം താഴെ രണ്ടുട്ടി തടയണയിൽ സ്കൂബ ടീം തിരച്ചിൽ ആരംഭിച്ചു. തടയണയിൽ കുടുങ്ങിക്കിടക്കുന്ന മരങ്ങളും കൊമ്പുകളും മറ്റും മുറിച്ചുമാറ്റുന്നതിനായി അഞ്ചുമണിയോടെ ഫയർഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരും പോലീസും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ വടംകെട്ടിയും വലപിരിച്ചും തിരച്ചിൽ നടത്തിയിരുന്നു. രണ്ടു മണിക്കൂറിലേറെ നടത്തിയ തിരച്ചിലിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്ന് അഗ്നി രക്ഷാസേന അധികൃതർ പറഞ്ഞു.വൈകിട്ട് ആറരയോടെ രണ്ടുട്ടിയിലെ തിരച്ചിൽ അവസാനിപ്പിച്ച് സ്കൂബ ടീം മടങ്ങി. സമീപത്തെ മറ്റു തടയണകളിലും അടുത്ത ദിവസം ഏഴു മണിമുതൽ അന്വേഷണം തുടരുമെന്ന് അധികൃതർ പറഞ്ഞു.