വൈക്കം കുലശേഖരമംഗലം സ്വദേശി എസ്.സനീഷ് (37) ആണ് മരിച്ചത്. പുതുവത്സരാഘോഷത്തിനായി മൂന്നാറിൽ എത്തിയതായിരുന്നു ഇരുവരും. ഞായറാഴ്ച സനീഷ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം മൂന്നാറിലെ ലോഡ്ജിൽ മുറിയെടുക്കുകയും രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തുവത്രേ. തിങ്കളാഴ്ച പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയ യുവതിയാണ് കഴുത്തിൽ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടത്. തുടർന്ന് ലോഡ്ജിലെ ജീവനക്കാരെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സനീഷ് ഓട്ടോ ഡ്രൈവറാണ്.