പുതിയ ഇന്നോവ, താർ വാഹനങ്ങൾ ലേലത്തിന്.. അബ്കാരി, മയക്കുമരുന്ന് കേസുകളിൽ പിടിച്ച വാഹനങ്ങൾ വാങ്ങാൻ ആളുകൾ കുറവായതോടെ വാഹനങ്ങളുടെ ഓൺലൈൻ ലേലത്തിനൊപ്പം പൊതുലേലവും നടത്താനൊരുങ്ങി എക്സൈസ് വകുപ്പ്. ഓഗസ്റ്റ് 11 മുതൽ 21 വരെ ഓരോ ജില്ലയിലും പൊതുലേലം നടത്തും.👇

കേന്ദ്രസർക്കാരിനു കീഴിലുള്ള മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ (എംഎസ്ടിസി) വഴി ഇ-ലേലത്തിൽ വിറ്റുപോകാത്ത വാഹനങ്ങളാണ് പൊതുലേലത്തിൽ വെക്കുക. വാഹനങ്ങൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് നടപടി.

കേന്ദ്രസർക്കാർ വെബ്സൈറ്റായ എംഎസ്ടിസി വഴി നടത്തിയിരുന്ന ലേലത്തിൽ പങ്കെടുക്കണമെങ്കിൽ രജിസ്ട്രേഷൻ ഫീസായി 10,000 രൂപയും ജിഎസ്ടിയും നൽകണം. ഇതുമൂലം ലേലത്തിൽ സാധാരണക്കാർ പങ്കെടുക്കുന്നത് കുറവാണ്. ബ്രോക്കർമാരും ഏജൻ്റുമാരുമാണ് കൂടുതലും ഇ-ലേലത്തിൽ പങ്കെടുക്കുന്നത് എന്നതിനാൽ വാഹനങ്ങൾക്ക് വിപണിവില ലഭിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.