കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ അല്ലു അര്ജുന് ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അപ്ലോഡ് ചെയ്ത് 8 മണിക്കൂറിനുള്ളില്‍ 26 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു. ഇതിനുശേഷം ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം നടന്നടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് വ്യാജ പതിപ്പ് യൂട്യൂബില്‍ എത്തിയതെന്നത് ശ്രദ്ധേയമാണ്.