പത്തനാപുരത്ത് നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

  1. *പത്തനാപുരത്ത് നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍*

പത്തനാപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. അക്രമത്തിൽ ഭർത്താവ് ഗണേശിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
ഒമ്പത് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നര മാസം മുൻപ് രേവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം പോലീസിൽ ഗണേശ് പരാതി നൽകിയിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ രേവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സ്റ്റേഷനിൽ വച്ച് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ഇരുവർക്കും ഒരുമിച്ച് ജിവിക്കാൻ താത്പര്യമില്ലെന്ന് പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും ഇവർ വ്യക്തമാക്കി.

ഇതിന് ശേഷമാണ് റോഡിൽ വച്ച് ഇയാൾ രേവതിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. പ്രതി തന്റെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. പ്രദേശത്തെ നാട്ടുകാരാണ് ബലം പ്രയോഗിച്ച് ഗണേശിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നത്. രേവതിയ്ക്ക് കഴുത്തിൽ ആഴമുള്ള മുറിവുണ്ടെന്നാണ് വിവരം. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി