തിരുവനന്തപുരത്ത് നടന്ന പിഎസ് സി പരീക്ഷയിൽ ആള്‍മാറാട്ടക്കേസിലെ പ്രതികളായ സഹോദരങ്ങൾ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അഖില്‍ജിത്ത് സഹോദരന്‍ അമല്‍ജിത്ത് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരൻ അഖില്‍ജിത്ത് ആണെന്നതാണ് കേസ്. ഇരുവരും ഒളിവിൽ കഴിഞ്ഞതിനെ തുടർന്നാണ് പോലീസിന് സംശയം പിടിപെട്ടത്. കഴിഞ്ഞ ദിവസം പിഎസ് സി പരീക്ഷാസെന്ററില്‍ ബയോ മെട്രിക് പരിശോധനയ്ക്കിടെ ഒരു ഉദ്യോഗാര്‍ത്ഥി ഇറങ്ങി ഓടിയതാണ് ആള്‍മാറാട്ടമാണെന്ന് സംശയത്തിനിടയാക്കിയത്. സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.