പി.എസ്.സി. കോഴ വിവാദത്തെ തുടർന്ന് പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി. ഇന്നു ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത്കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി. പ്രമോദ്കോട്ടൂളിയെ സി.പി.എം പ്രാഥമിക അം​ഗത്വത്തിൽനിന്ന് പുറത്താക്കി. ഇന്നു ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇയാളെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും. പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പ്രമോദ്കോട്ടൂളിക്കെതിരെ ഉയർന്ന ആരോപണം.