പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തിൽ ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്ക് എതിരെ സിപിഎം നടപടിയെടുത്തു. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് നീക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്സി അംഗത്വം വാങ്ങിനൽകാമെന്നായിരുന്നു യുവ നേതാവിന്റെ വാഗ്ദാനം. നടപടി ഔദ്യോഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.