പ്രതിഷേധ ജ്വാല നവംബർ 6ന് പാലക്കാട് കലക്ട്രേറ്റിന് മുമ്പിൽ.

കാർഷിക വിളകളുടെ വിലയിടിവിൽ പ്രതിഷേധിച്ചും,
വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചും, ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും, കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത സമിതിയുടെ നേതൃത്വത്തിൽ നവംബർ 6 ന് രാവിലെ 10.30 ന് പാലക്കാട് കലക്ട്രേറ്റിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിക്കുന്നു.റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുക, കാർഷിക വിളകൾക്ക് ന്യായവില നൽകുക, മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെക്കാതെ സർക്കാർ പുറത്തുവിടുക, ക്രൈസ്തവ ജനതയോടുള്ള രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ജ്വാല നടത്തുന്നത്.