പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച‌ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. സംസ്ഥാനസർക്കാർ പ്രതിനിധികളും ദുരിതബാധിതരും അടക്കമുള്ളവരുമായി സംസാരിച്ചശേഷം പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണു കേരളം. സമാനതകളില്ലാത്ത വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും മോദി അനുകൂലമായി പ്രതി കരിക്കുമോയെന്നതും ആകാംക്ഷയാണ്. ദുരന്തമുണ്ടായ ഉടൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ചു സഹായവാഗ്ദാനം അറിയിക്കുകയും പ്രതിനിധിയായി കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ വയനാട്ടിലേക്ക് അയ യ്ക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച‌ രാവിലെ ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ കണ്ണൂരിൽ എത്തിയ ഹെലികോപ്റ്ററിൽ മേപ്പാടിയിലെത്താനാണു പരിപാടി. കാലാവസ്ഥയനുസരിച്ച് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രാപരിപാടിയിൽ മാറ്റമുണ്ടായേക്കാം.