
പ്രശസ്ത തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളിൽ ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1976 ൽ കെ ബാലചന്ദറിൻ്റെ പട്ടണ പ്രവേശം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിന് തുടക്കംകുറിക്കുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. സിന്ധുഭൈരവി, നായകൻ, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദനകാമരാജൻ തുടങ്ങിയവ ഡൽഹി ഗണേഷ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.