പാട്ടിനെതിരെ ഏത് കോടതിയിൽ പോയാലും വാദിക്കാനായി കോൺഗ്രസിന്റെ വക്കീലൻമാർ റെഡിയാണെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. നൂറ് കൊല്ലം പാരമ്പര്യമുള്ള പാർട്ടിക്ക് രണ്ട് വരി പാട്ട് താങ്ങില്ലേ എന്നും കുഞ്ഞബ്ദുള്ള പരിഹാസ രൂപേണ ചോദിച്ചു.
പാട്ടല്ല, അയ്യപ്പൻ്റെ സ്വർണം കട്ടതാണ് യഥാർഥ പ്രശ്നമെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടു. കട്ടതിൽ അവർക്ക് ഒരു പരാതിയുമില്ല. കട്ടുവെന്ന് പറഞ്ഞതിലാണ് പരാതി. പാട്ടല്ല, മോഷണമാണ് എൽഡിഎഫിനെ ബാധിച്ചതെന്നും പിഎംഎ സലാം പറഞ്ഞു.
