പോത്തുണ്ടി വെള്ളം പുഴയിലേക്ക് … നെന്മാറ-ചാത്തമംഗലം റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടു; കെ ബാബു എംഎൽഎ പരിശോധനക്കെത്തി. ദൃശ്യങ്ങൾ കാണാം👇

പോത്തുണ്ടി ഡാമിൽ നിന്ന് പുഴയിലേക്ക് വെള്ളം തുറന്നതിനെ തുടർന്ന് ചാത്തമംഗലം ചപ്പാത്ത് പാലം ആറ്റുവായി ഭാഗത്ത് വീട്ടുവളപ്പിലൂടെ റോഡ് കവിഞ്ഞു പോയ ശക്തമായ വെള്ളമൊഴുക്കിനെ തുടർന്ന് നെന്മാറ കരിമ്പാറ റൂട്ടിൽ ഗർത്തങ്ങൾ രൂപപ്പെട്ടു. റോഡിൽ ഉണ്ടായ ഗർത്തങ്ങളിൽ ക്വാറിവേസ്റ്റുകളും മറ്റും ഇട്ട് ഒരു ഭാഗത്ത് കൂടെ ഗതാഗതം സൗകര്യമൊരുക്കി. ആറ്റുവായ് ചപ്പാത്ത് ഭാഗത്ത് വീടുകളിൽ വെള്ളം കയറിയ താമസക്കാരെ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ മാറ്റി താമസിപ്പിച്ചു. പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് ഇപ്പോൾ ഓറഞ്ച് അലർട്ടിൽ നിലനിർത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയോടെ 25 സെന്റീമീറ്റർ ആയി ഉയർത്തിയ ഷട്ടറുകളാണ് താഴ്ത്തി വെള്ളത്തിന്റെ അളവ് കുറച്ചത്. കഴിഞ്ഞദിവസം 25 സെന്റീമീറ്റർ വീതം ഷട്ടറുകൾ ഉയർത്തിയതോടെ പോത്തുണ്ടി ഡാമിൽ നിന്നും വരുന്ന പുഴയുടെ തീരപ്രദേശത്തുള്ള മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പുഴയോരത്തുള്ള കൃഷിയിടങ്ങളിലും തോട്ടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് വ്യാപകമായ കൃഷി നാശവും ഉണ്ടായി.