പോത്തുണ്ടി ഉദ്യാനത്തിലെ ജീവനക്കാർക്കു സാമൂഹികവിരുദ്ധരുടെ ആക്രമണ ത്തിൽ പരുക്കേറ്റു. സാഹസിക റൈഡിലെ ജീവനക്കാരൻ എലവഞ്ചേരി സ്വദേശി അജിത്ത് (27), (27) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. ഒരു പ്രകോപനവുമില്ലാതെ പ്രദേശത്തുള്ള ഏതാനും
പേർ എത്തുകയും ഗാർഡന്റെ പടി പൂട്ടുകയും പിന്നീട് വാക്കു തർക്കത്തിനിടെ മർദിക്കുകയും ചെയ്‌തതായി ജീവനക്കാർ പറഞ്ഞു. പരുക്കേറ്റ സുജിത്തിനെയും അജിത്തിനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരുന്ന പൊലീസ് രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യതുവരുന്നു.