പോത്തുണ്ടി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിൽ നല്ലിടയൻ ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 5ന് വികാരി ഫാദർ ആൻറണി പെരുമാട്ടിൽ തിരുനാളിന് കൊടിയേറും. വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച,നൊവേന, രൂപം എഴുന്നള്ളിച്ചു വെക്കൽ. നാളെ വൈകിട്ട് 4.30ന് ആഘോഷമായ അമ്പ് പ്രദക്ഷിണം, തുടർന്ന് ഫാ. ജിമ്മിച്ചൻ കുളത്തിങ്കൽ (വി.സി) കാർമികത്വം വഹിക്കുന്ന വി. കുർബാന, ഇടവകാഗങ്ങളുടെ കലാപരിപാടികളും ഉണ്ടാവും. ഞായർ വൈകിട്ട് നാലിന് ഫാ. ലീറാസ് പതിയാൻ കാർമികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ.ആൻസൺ കൊച്ചറയ്ക്കൽ തിരുനാൾ സന്ദേശം നൽകും. ആഘോഷമായ തിരുനാൾ പ്രദക്ഷിണവും, കരിമരുന്നു പ്രയോഗവും. വികാരി ഫാ.ആന്റണി പെരുമാട്ടിൽ, കൈക്കാരന്മാർ, കൺവീനർമാർ പരിപാടികൾക്ക് നേതൃത്വം നൽകും.