പോത്തുണ്ടി ഡാമിലെ വെള്ളം പുഴയിലേക്ക് തുറന്നു… പോത്തുണ്ടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.👇
55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 52 അടിക്കു മുകളിൽ വെള്ളം എത്തിയതോടെയാണ് ജലക്രമീകരണത്തിന്റെ ഭാഗമായി പുഴയിലേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്നതെന്ന് ജലസേചന വകുപ്പ് അറിയിച്ചു.