പൊത്തുണ്ടി ഡാമിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

പോത്തുണ്ടി ഡാമിൽ ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ കേരള റിസർവോയർ മത്സ്യ വികസന പദ്ധതിയുടെ ഭാഗമായി 3,63,000 മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കെ. ബാബു. എം.എൽ.എ. നിർവഹിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രബിത ജയൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ, ജില്ലാ പഞ്ചായത്ത് അംഗം. ആർ. ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, പി. ജയൻ, ഫിഷറീസ് കോ – ഓപ്പറേറ്റീവ് ഇൻസ്പെക്‌ടർ കെ. ശ്രീധരൻ, പോത്തുണ്ടി പട്ടികജാതി- വർഗ്ഗ റിസ്റ്റർവോയർ ഫിഷറീസ് സഹകരണ സംഘം പ്രസിഡൻ്റ് സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.