
പോത്തുണ്ടി ചെക്പോസ്റ്റിനു സമീപം പകൽ കാട്ടാന ഇറങ്ങി. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആനയെത്തിയത്. പോത്തുണ്ടി അണക്കെട്ടിന്റെ ഇടത്തെയറ്റത്തെ കുട എന്ന പേരിൽ അറിയപ്പെടുന്ന ചുരം റോഡ് വളവിലെ വനം വകുപ്പിന്റെ ഗേറ്റ് തകര്‍ത്താണ് പിടിയാന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കിടയിലൂടെ റോഡിലൂടെ നടന്ന് പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിനു മുന്നിലെത്തിയത്. അതുവഴി വാഹനത്തിൽ വന്ന യാത്രക്കാർക്കും മറ്റും കാട്ടാന കൗതുക കാഴ്ച നൽകി. ഏറെനേരം റോഡിൽനിന്ന ആന സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് പിൻവശത്ത് കൂടെ ഇറങ്ങിപ്പോയതായാണ് അറിവ്.