ജോജി തോമസ്
പേത്തുണ്ടി അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് പത്തടി വെള്ളം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പോത്തുണ്ടിയിൽ 26 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ജലനിരപ്പ് 50 അടിയായി ഉയർന്നതിനെ തുടർന്ന് കളക്ടർ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒരു ഷട്ടർ തുറന്ന് പുഴയിലേക്ക് വെള്ളം ഒഴുക്കി. മഴ ശക്തമായാൽ കൂടുതൽ ഷട്ടർ തുറക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ആയതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.