
പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൈത്തിരി സമഗ്ര വിദ്യാഭ്യാസം പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പൊതു വിദ്യാലയങ്ങളുടെ മികവുത്സവം പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമദാസ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ആർ. അംബിക അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യേഗസ്ഥ ടി.ഇ. ഷൈമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എ. രാജാമണി, ആർ. കണ്ണദാസ്, വി. രജിഷ മെമ്പർമാരായ ശരണ്യ, ശുഭ, വി. സന്തോഷ് കുമാർ , എ . രമ്യ രജിത, കൈത്തിരി കൺവീനർ എ. ഹാറൂൺ, എം. ഹരിസെന്തിൽ, വി.ജെ രേഖ, ജാൻസിജോൺ എന്നിവർ സംസാരിച്ചു.
വിദ്യാലയങ്ങളുടെ ക്ലാസ്സ് റൂം ഉല്പന്നങ്ങളുടെ പ്രദർശനം, കുട്ടികളുടെ അവതരണം, വിദ്യാലയങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച തനത് പ്രവർത്തനങ്ങളുടെ അവതരണം എന്നിവ സംഘടിപ്പിച്ചു. വിദ്യാകരണം പാലക്കാട് ജില്ല കോഡിനേറ്റർ കെ. എൻ. കൃഷ്ണകുമാർ എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ്. ഷാജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡി. സൗന്ദര്യ, ഡയറ്റ് ഫാക്കൽറ്റി ആർ. മുരുകദാസ് , യു. ഹബീബ് റഹുമാൻ, ബി. പത്മകുമാർ , ബി. വിനോദ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് മികവുകൾ വിലയിരുത്തി.
