പൂച്ച മാന്തി; ചികിത്സയിലായിരുന്ന പതിനൊന്നുകാരിക്ക് ദാരുണാന്ത്യം.. പൂച്ച മാന്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന അഷറഫ് ആണ് മരണപ്പെട്ടത്.👇
ജൂലൈ രണ്ടിനാണ് കുട്ടിയെ പൂച്ച മാന്തിയത്. പേവിഷ പ്രതിരോധ വാക്സിന്റെ ഡോക്സ് കുട്ടി എടുത്തിരുന്നെന്നാണ് സൂചന. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തശേഷം ചില അസ്വസ്ഥതകൾ ഉണ്ടായതോടെ വീണ്ടും പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.