കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടികയാണ് ഇപ്പോൾത്തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറൽ ആയിരിക്കുന്നത്. ഇതിനു പിന്നിൽ ഒറ്റകാരണമേയുള്ളൂ ഉദ്യോഗക്കയറ്റം ലഭിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ യതീഷ് ചന്ദ്ര ഐ.പി.എസ് ഉണ്ട്. അതെ, ക്രിമിനലുകളുടെ പേടിസ്വപ്നമായ ഏറ്റവും ജനപ്രിയനായ ഐപിഎസു കാരന്റെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ഒരു രാഷ്ട്രീയപാർട്ടിയുടെ ഓഫീസിലും ഇന്ന് വരെ കയറിയിട്ടില്ലാതെ കേരള പോലീസ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ അങ്കമാലിയിലെ സിപിഎം ഓഫീസിൽ കയറി പ്രവർത്തകരെ അടിച്ചൊതുക്കിയത് വലിയസംഭവമായിമാറിയിരുന്നു. 2015 മാർച്ച് 14 ന് നടന്ന ഹർത്താലിൻ്റെ പ്രകടനത്തിനിടെ പോലീസുകാരെ ആക്രമിക്കാൻ ആരോ മുതിർന്നതാണ് പ്രകോപനമായത്. അന്ന് സോഷ്യൽ മീഡിയ ഇത്രയും സജീവമായിട്ടില്ലെങ്കിലും, ‘പോലീസുകാരെ അടിക്കുന്നോടാ’ എന്ന യതീഷ്ചന്ദ്രയുടെ ആക്രോശം പലരും ഷെയർ ചെയ്തത് വൈറൽ ആയിരുന്നു.