ഡ്രൈവിങ് ലൈസന്‍സ് പുതിയത് ലഭിക്കാന്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ക്ക് പരിഹാരമായി ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു. കോഴിക്കോട് കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചിത്രവും ക്യു.ആര്‍ കോഡുമുള്ള ഡ്രൈവിങ് ലൈസന്‍സ് മൊബൈലുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. അത് മൊബൈലില്‍ കാണിച്ചാല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. കാര്‍ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്‍ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് ഫീസ് ഈടാക്കുക. കാര്‍ഡ് അച്ചടിക്കുന്ന കമ്പനിയുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അവരെ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.