പിഎം ശ്രീ പദ്ധതിയില്‍ സിപിഐ സമ്മർദത്തിന് വഴങ്ങി സിപിഐഎം. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കും. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാൻ സിപിഐ-സിപിഐഎം ധാരണയിലെത്തി. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കൽ അംഗീകരിച്ച് സിപിഐ. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും.