കണ്ണൂർ എരുവെട്ടി കതിരൂർ സ്വദേശി ഉക്കാസ് മൊട്ട നദീറ മൻസിൽ ഇബ്രാഹിമിന്റെ മകൾ റാനിയ ഇബ്രാംഹീം (23) ആണ് തേഞ്ഞിപ്പലത്തെ താമസസ്ഥലത്ത് മരിച്ചത്. ഹിസ്റ്ററി പഠനവിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായിരുന്നു റാനിയ. ഇന്ന് രാവിലെ 9:30 ന് യൂണിവേഴ്സിറ്റിയിലെ എവറസ്റ്റ് ബ്ളോക്കിൽ താമസിക്കുന്ന റാനിയ വരാന്തയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ കൂട്ടുകാരികൾ അധികൃതരെ വിവരമറിയിക്കുകയും അവർ ആരോഗ്യകേന്ദ്രത്തിലേക്കും അവിടുന്ന് ചേളാരി ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.