
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന എൻഎസ്എസ് സെൽ നടപ്പിലാക്കുന്ന ഫീനിക്സ് പ്രോജക്ടിൻ്റെ ഭാഗമായി പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ കേടുവന്ന ഉപകരണങ്ങളും ഫർണിച്ചറുകളും നന്നാക്കി നൽകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, മെക്കാനിക്കൽ വിഭാഗം ലക്ചറർ എ. അജിത് എന്നിവർ നേതൃത്വം നൽകി.
