നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു ഊർമിള 32 ആണ് മരിച്ചത്. ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. ഇന്ന് കാലത്ത് 7 മണിക്കാണ് സംഭവം നടന്നത്. കഞ്ചിക്കോട് ഉള്ള ഒരു മില്ലിൽ ജോലിക്ക് പോവുകയായിരുന്നു ഊർമിള ഈ സമയത്താണ് ഭർത്താവ് സജീഷ് ഊർമ്മിളയെ വഴിയിൽ തടഞ്ഞു നിർത്തി വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് ഊർമ്മിള സമീപത്തെ പാടത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. സമീപവാസികൾ ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും സജീഷ് ബൈക്ക് എടുത്ത് പോവുകയായിരുന്നു. ഇതിനുമുമ്പും ഭർത്താവ് ഊർമിളയെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ കേസ് നടത്തുന്നുണ്ടായിരുന്നു.