പെട്രോൾപമ്പുകളിൽനിന്ന് ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾക്ക് പരാതികളറിയിക്കാം. തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ തപാൽ മുഖേനയോ നേരിട്ടോ പരാതികൾ അതത് തപാൽ ഓഫീസുകളിൽ ഏൽപ്പിക്കണം. പരാതികൾക്ക് പരിഹാരംകണ്ടെത്താൻ ആറിന് 2.30-ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പെട്രോ പ്രോഡക്ട്സ് ഗ്രീവൻസ് റീഡ്രസൽഫോറം ചേരും.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, പോലീസ് അധികൃതർ, ലീഗൽ മെട്രോളജി അധികൃതർ, പെട്രോൾപമ്പ് ഉടമകൾ, ഓയിൽകമ്പനി പ്രതിനിധികൾ, ഉപഭോക്തൃസംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.