പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്നാണ് കേന്ദ്രനീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസന്‍സിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍അറിയിച്ചു.