ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ വീട്നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക്നേരെ അയൽവാസിയായ യുവാവിന്റെ അതിക്രമം. നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ വിശ്രമിക്കുന്ന തൊഴിലാളികൾക്ക്നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രിയേഷ്, വിഷ്ണു എന്നിവർക്ക് പരിക്കേറ്റു. അക്രമം നടത്തിയ യുവാവ് ഒളിവിലാണ്.