പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ട് പേടിച്ച് നിലവിളിച്ച് എട്ടു വയസുകാരി.

തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. നേരത്തെ വീഡിയോ കോൺഫറൻസിലുടെ ഹാജരാക്കിയപ്പോൾ കുട്ടി ഇയാളെ കണ്ട് തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യ ത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ പെരുമ്പാവൂർ പോക്സോ കോടതി ആവശ്യപ്പെട്ടത്. പ്രതി ക്രിസ്‌റ്റൽ രാജിനെ കണ്ട കുട്ടി ഭയപ്പെട്ട് കരയുകയായിരുന്നു. തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്‌റ്റൽ രാജ് ആണ് പ്രതി. 2023 സെപ്റ്റംബർ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ വീട്ടിലുറങ്ങികിടന്ന എട്ടു വയസുകാരിയെ ആണ് പ്രതി തട്ടിക്കൊണ്ട് പോയി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.