പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുൻ എംഎൽഎ അടക്കമുള്ളവർക്ക് അഞ്ച് വര്‍ഷം തടവ്.

കൊച്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമന്‍ അടക്കമുള്ള മറ്റ് നാല് പേര്‍ക്ക് അഞ്ച് വര്‍ഷം തടവും വിധിച്ചു. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ടു പേരെ രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.