Breaking News:
കൊല്ലം കണ്ടോനെ ബിരിയാണി മേണ്ട!!! 😜കൊല്ലത്ത് ബിരിയാണിയിൽ കുപ്പിച്ചില്ല് … തൊണ്ട മുറിഞ്ഞ് യുവാവ് ആശുപത്രിയിൽ.
വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ.
നെല്ലിയാമ്പതി കൈകാട്ടി – നൂറടി റോഡിന്റെ വശം ഇടിഞ്ഞു അപകട ഭീഷണി ഉയർത്തുന്നു.
ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് 5 മാസത്തിന് ശേഷം മരച്ചീള് കണ്ടെത്തി.
ഭാഗ്യക്കേട് നോക്കണേ… ബാഗ് കിട്ടിയവർ തിരിച്ചു നൽകുക..😢 ബാഗിൽ കരുതിയിരുന്ന പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും യാത്രാമധ്യേ നഷ്ടപ്പെട്ടു. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. സംഭവം ആലപ്പുഴയിലാണ്. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്റെ ബാഗാണ് ജീവനക്കാരനായ സാമിൽനിന്ന് വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിൽ നഷ്ടപ്പെട്ടത്. ഇരുചക വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ പോലീസ് മേധാവിക്കും അമ്പലപ്പുഴ പോലീസിനും പരാതി നൽകിയിട്ടുണ്ട്.